ഭാഗം പന്ത്രണ്ട് രാവിലെ പ്രാതൽ കഴിഞ്ഞു മുൻവശത്തു പത്രം വായിച്ചിരിക്കുകയാണ് മഞ്ജുവിന്റെ അച്ഛൻ ശിവദാസൻ. അപ്പോളാണ് ഉമ്മറത്തേയ്ക്ക് ഒരു കാർ വന്നു നിന്നത്. സംശയത്തോടെ ശിവദാസൻ എണീറ്റ് നോക്കുമ്പോഴേക്കും കാറിന്റെ ഡോർ തുറന്ന് മാധവിയമ്മ കാൽ നിലത്തു കുത്തിയിരുന്നു. അവരെ കൈപിടിച്ച് നടത്തിക്കുന്നുണ്ട് ഗോപാൽ പുറകെ ഗോപാലിന്റെ അമ്മ, ശിവദാസിന്റെ സഹോദരി സാവിത്രിയും അവരുടെ വാലായി ഭർത്താവ് ദിവാകരനും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ശിവദാസിന്റെ അനിയൻ ഹരിദാസുമിറങ്ങി. \'ഇനിയീ പടി ചവിട്ടില്ല\' എന്നും പറഞ്ഞ് മൂന്നാല് വർഷം മുൻപ് പിണങ്ങിയിറങ്ങിപ്പോയ അമ്മ തിരിയെവരുന്നുണ്ടെങ