Part 33 \"വിഷ്ണുവേട്ടാ, എന്താ രണ്ടു ദിവസായിട്ട് വിളിക്കാണ്ടിരുന്നേ, ഞാനെത്ര വിഷമിച്ചൂന്നറിയോ, ഞാൻ..................\" മറുഭാഗത്തുനിന്നും വിഷ്ണു അവളുടെ വാക്കുകളെ തടഞ്ഞുനിർത്തി. \"മതി നിർത്ത്.... ആദ്യം നീയിപ്പോ എവിടെയാണെന്ന് പറയ്...\" വിഷ്ണുവിന്റെ ദേഷ്യം നുരഞ്ഞുപൊങ്ങിയ ശബ്ദം കേൾക്കെ പെട്ടെന്ന് അനുവിന് എന്തുപറയണമെന്ന് ഒരു പിടിയുമില്ലായിരുന്നു. ബെന്നിയോട് സംസാരിക്കുന്നതുപോലും വിഷ്ണുവിന് ഇഷ്ടമല്ലാത്തപക്ഷം താനിപ്പോൾ ബെന്നിയുടെ വീട്ടിലാണെന്ന് പറഞ്ഞാലുണ്ടാകുന്ന പുകില് ചെറുതായിരിക്കില്ല എന്ന് അനുവിന് തോന്നി. എങ്കിലും വിഷ്ണുവിനോട് കള്ളം പറയാൻ അവൾക്ക് കഴിയില്ലായിരുന്