ക്യാപ്റ്റൻ ദിലീപ് പുതുമണവാട്ടിയായ കാവ്യയുമൊത്ത് ഫിറോസ്പൂറിലെ മിലിറ്ററി ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയിട്ട് മൂന്നു മാസമായി. നാട്ടിൻപുറത്തുകാരിയായ ആ മാടപ്പിറാവ് അത്യാവശ്യ ഹിന്ദി വാക്കുകൾ ഇതിനോടകം പഠിച്ചിരുന്നു.മറുപടി പറയാൻ കഴിഞ്ഞില്ലേലും മറ്റുള്ളവർ പറയുന്നത് മനസ്സിലാവുമായിരുന്നു. അവൾക്ക് പഠിക്കാനായി സ്പോക്കൺ ഹിന്ദിയുടെ പുസ്തകങ്ങളും ഡിക്ഷനറിയും നാട്ടിൽ നിന്നും കൂടെ കൊണ്ടു വന്നിരുന്നു.അന്ന് മേലധികാരി റെജിമെന്റ് സന്ദർശിക്കുന്ന ദിവസമായിരുന്നു. ഉച്ചവരെ യാതൊരു കാരണവശാലും തന്നെ മൊബൈലിൽ വിളിക്കരുതെന്ന് അവൾക്ക് കർശനമായ നിർദ്ദേശം നൽകിയിട