കുറിഞ്ഞിക്കാവ് പ്രസംഗം- ഭാഗം 6..................................................റാണി ഈച്ചകൾ തിരിച്ചുപോയി അരമണിക്കൂറിനുള്ളിൽ ചുറ്റും ജീവിക്കുന്ന മൃഗങ്ങളും പക്ഷികളും ശലഭങ്ങളും ഉരഗങ്ങളും കാവിന്റെ മുറ്റത്തെത്തി. ജലജീവികൾ കരിയിലത്തോട്ടിന്റെ അരുകിൽ നിരന്നു.അവരെ അഭിസംബോധന ചെയ്തുകൊണ്ട് പുളവൻ അന്തരീക്ഷത്തിലേക്കുയർന്നു. കാന്തവലയങ്ങളിൽ അവനൊരു മായാമാന്ത്രികനെപ്പോലെ നിലയുറപ്പിച്ചു. സൂര്യരശ്മികൾ അവനൊരു ദിവ്യ പരിവേഷം നല്കി.പുളവൻ സംസാരിക്കാൻ തുടങ്ങി.\"പ്രിയ ജന്തു വർഗങ്ങളേ,നിങ്ങളെ ഈ ഉച്ച സമയത്ത് ഇവിടെ വിളിച്ചു കൂട്ടിയതിൽ ക്ഷമ ചോദിക്കുന്നു.എങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമ്