ഭാഗം 11തൊടുപുഴയാറ് ഗതിമാറുന്നു.........................................................കാവടിത്തലയരുടെ ഗ്രഹത്തിൽ നിന്ന് തിരിച്ചു വന്ന്, ദൗത്യങ്ങൾ പൂർത്തിയാക്കി വിശ്രമിക്കുന്ന കാലം. ഒരു രാത്രിയിൽ വളരെ വലിയ മഴ പെയ്തു. മലയോരങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. തോടുകളും നദികളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടു.പുളവനും രാക്ഷസനുറുമ്പും പ്രളയജലത്തിലൂടെ, സ്ഥലങ്ങൾ കണ്ട്, ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് നീന്തി നടക്കുകയാണ്. അപ്പോഴാണ് ടെലിവിഷനിൽ നിന്നും ആ വാർത്ത കേട്ടത്.\"ഇടുക്കിയിലെ കുടയത്തൂർ മലകളിൽ വലിയ ഉരുൾപൊട്ടൽ. കല്ലും മണ്ണും മരങ്ങളും വീണ് തൊടുപു