കാർ ഉദ്ദേശിച്ച സമയത്ത് തന്നെ വീടിന്റെ മുറ്റത്ത് ചെന്ന് നിന്നു. എനിക്കൊപ്പം അച്ഛനും അമ്മയും ചേച്ചിയും പിന്നെ ഞങ്ങളുടെ സഹയാത്രികൻ ബിനീഷും കൂടെയുണ്ട്. പുത്തൻ പെയിന്റ്ടിച്ച് രണ്ട് നില വീട്, കല്ല് പതിപ്പിച്ച മുറ്റം, മുറ്റത്തിന്റെ ഇരുവശത്തുമുള്ള ചെടികൾ പൂക്കളുടെ വർണ്ണവസന്തം തന്നെ തീർത്തിട്ടുണ്ട്.ചെടികളുടെ ഇടയിൽ നട്ടുപിടിപ്പിച്ച പച്ചപ്പുല്ല് അങ്ങനെ കൊഴുത്തുമെഴുത്ത് നിൽക്കുന്നു. വീടിനു മുന്നിലെ തൂങ്ങിയാടുന്ന ചെടിച്ചട്ടിയിലേക്ക് കണ്ണ് ഞാനറിയാതെ തന്നെ എത്തിനോക്കി. 'വരൂ കയറി വരൂ 'പരുക്കൻ ശബ്ദത്തോടെ ഒരാൾ പെ