\"എടാ ഒരു പെണ്ണിനേയും കൊണ്ടുവന്ന് തെമ്മാടിത്തരം കാണിച്ചിട്ട് എന്നെ തല്ലുന്നോ നീ... അയാൾ നന്ദന്റെ നേരെ കുതിച്ചു... അപ്പോഴേക്കും കുറച്ച് പോലീസുകാർ അവിടെയെത്തി... അപ്പോഴേക്കും നന്ദൻ ഫോണെടുത്ത് ആർക്കോ മെസ്സേജ് അയച്ചിരുന്നു... \"എന്താ എന്താണിവിടെ ആരാണ് സ്റ്റേഷനിലേക്ക് വിളിച്ചത്... \"\"ഞങ്ങളാണ് സാർ... ഇവരാണ് സാർ ആ മഹാനും മഹതിയും... \"ആ പോലീസുകാരൻ നന്ദനേയും ശ്രീഷ്മയേയും നോക്കി... ശ്രീഷ്മ നന്ദന്റെ മറവിലേക്ക് മാറിനിന്നു... \"\"ഇങ്ങോട്ട് മാറിനിൽക്കടീ... തോന്നിവാസത്തിന് ഇറങ്ങുമ്പോൾ ഈ പേടിയും നാണവുമൊന്നുമില്ലായിരുന്നല്ലോ... \"ഒരു പോലീസുകാരൻ ശ്രീഷ്മയോട് പറഞ്ഞു... അവൾ മുന്