കുറച്ച് കാലങ്ങളായിഒരു പോള കണ്ണടക്കാറില്ല...പ്രണയ നൈരാശ്യം കൊണ്ടോ,പ്രിയപ്പെട്ടവർ ഓർക്കാത്തത് കൊണ്ടോ അല്ല...പണയം വെച്ച പുരയിടത്തിന്റെ പലിശയെങ്കിലും അടക്കുന്നതോർത്ത്...തിരിച്ചെടുക്കാമെന്നുറപ്പ് കൊടുത്ത പാതിയുടെ മഞ്ഞലോഹങ്ങളുടെ തിരിച്ചടവോർത്ത്...പറ്റുകടക്കാരന്റെ പറ്റുബുക്കിൽപങ്ക് പറ്റൽ കുമിയുന്നതോർത്ത്....പട്ടിണിയുടെ പരിവട്ടത്തിലേക്ക് ജീവിതം നീങ്ങുന്നതോർത്ത്....എത്ര തുഴഞ്ഞിട്ടും ജീവിതം കരക്കടിയാത്തതോർത്ത്...കുറച്ച് കാലങ്ങളായി ഒരുപോള കണ്ണടക്കാറില്ല...പണ്ടൊക്കെ ഉറക്കിൽ നിന്നെണീക്കാൻ ഉമ്മ തട്ടി വിളിക്കുമായിരുന്നു...ഇന്ന് ഉമ്മാന്റെ തട