Aksharathalukal

Aksharathalukal

പൊലിഞ്ഞ കിനാക്കൾ

പൊലിഞ്ഞ കിനാക്കൾ

5
267
Inspirational Love Classics
Summary

ഓർമതൻ വിജനമാം തീരത്തുനിന്നു ഞാ-നാർദ്രാനുരാഗത്തിൻ താൾ മറിക്കേ...പഴകിയ പാട്ടിന്റെ പല്ലവിയൊന്നെന്റെകാതിൽ വന്നലയടിച്ചേറ്റുപാടി!ഒഴുകാൻ മറന്നൊരു നിളപോലെയൊരുമാത്ര നിശ്ചലനായി ഞാൻ നിന്നനേരം,കാതങ്ങൾ തോറും കിതപ്പാറ്റിവീശുന്നകാറ്റിന്റെ സംഗീതം തേങ്ങലായി!പെയ്തുമറഞ്ഞൊരാ സുസ്മിതഭാവങ്ങ-ളിരുളിൻ വലകളായടിഞ്ഞു ഹൃത്തിൽ!നഷ്ടാനുരാഗത്തിന്നാതപപ്പൊയ്കയിൽകുവലയപ്പൂക്കൾ കരിഞ്ഞുവീണു!ആ വഴിയോരത്ത് വന്നതില്ലൊട്ടുമേ...ആവണിക്കനവും വിരിഞ്ഞതില്ല!നറുമലരഴകിലായ് മൂടിയ നിന്നുടെപുമേനിയിതളും തലോടിയില്ല!വിരസമായൊഴുകിയ കാലപ്രവാഹിനിക്കുള്ളിലൂടൊഴുകിയെൻ നൊമ്പരങ്ങൾ!പൂത്താലിക