നിൻ മിഴിയിലെ നക്ഷത്ര തിളക്കത്തിനുഹേതുവായില്ല ഞാൻ...........നിൻ ചൊടിയിലെ പുഞ്ചിരിക്കുംഹേതുവായില്ല ഞാൻ...........നിൻ ഇമയിലെ വേപധുവിനുംഹേതുവായില്ല ഞാൻ.........നിന്നിൽ വിരിഞ്ഞ മഴവില്ല് പോലും ഞാനെന്ന മയിലിന്റെ നൃത്തത്തിലല്ല.....വേദനയോടെ ഓർത്തു ഞാൻ.....ദേഹം എനിക്ക് നിന്റെ ഭിക്ഷ.... നൽകിചിത്തം കൊടുത്തതാർക്കു നീ......?നിന്നിലെ താളം തെറ്റിയ ഹൃദയ തുടിപ്പിൽ ഞാൻ എന്നെ തിരഞ്ഞു..... കണ്ടില്ലഏഴു സ്വരങ്ങൾ ചേർത്തുവക്കാൻ നോക്കിപൊട്ടിപ്പോയെന്റെ മണി വീണഎങ്കിലും നീയെന്റെ സീമന്തത്തിലെ സിന്ദൂരമായിരുന്നു.......നീയെന്ന എന്റെ പ്രണയത്തെ പുണർന്നു മയങ്ങുന്ന താലിയായിരുന്നു....എന്നെ തൊട്ടിരിക്കുമ്പോഴ