മറുസൈഡിൽ നിന്നും ഹലോ പറയുന്നുണ്ടെങ്കിലും അതൊന്നും അവൻ കേട്ടില്ല.. അവന്റെ മനസ് അത്രത്തോളം അസ്വസ്ഥമായി..അൽപസമയത്തിനു ശേഷം അവൻ നിലത്തു കിടക്കുന്ന ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി.. കോൾ അവസാനിച്ചതും അവൻ പലതും തീരുമാനിച്ച് വീട്ടിലേക്ക് വിളിച്ചു.. ഇതേസമയം വിരുന്ന് കാരോട് സംസാരിക്കുക ആയിരുന്നു മാത്യുവും സാറയും.. നിർത്താതെയുള്ള ഫോണിന്റെ റിങ്ങ് ചെയ്തതും ചെറു ദേഷ്യത്തോടെ മാത്യു കോൾ അറ്റൻഡ് ചെയ്തു.. ഫോണിലൂടെയുള്ള തന്റെ മകന്റെ ശബ്ദം കേട്ടതും അയാളുടെ മനസിൽ സന്തോഷവും സങ്കടവും തോന്നി..അതിനേക്കാൾ ഉപരി ആ അച്ഛൻ ശ്രദ്ധിച്ചത് തന്റെ മകന്റെ ശബ്‍ദത്തിൽ വന്ന മാറ്റത്തെ