ചാരു അടുത്തുള്ള കസേരയിൽ ഇരുന്നു കരയാൻ തുടങ്ങി...ആസിഫ് അവളുടെ അടുത്തു വന്നു... \"ടി... നീ കരയല്ലേ... നമ്മുക്ക് വല്ല വഴിയും തെളിയും.... ഇജ്ജ് ഒന്ന് ബേജാറാവാതിരിക്ക്...\" ആസിഫ് അല്പം പരിഭ്രമത്തോടെ പറഞ്ഞു \"കുഞ്ഞിക്ക നിങ്ങൾക്ക് എങ്ങനെ ഇങ്ങിനെ പറയാൻ കഴിയുന്നു.... എനിക്ക് ഇപ്പോൾ എന്റെ വീട്ടിലേക്കു പോകണം...അതിനുള്ള വല്ല വഴിയും നോക്കു...\"ചാരു കൊച്ചു കുട്ടിയെ പോലെ വാശിപിടിച്ചു കരയാൻ തുടങ്ങി... ഒന്നും പറയാൻ കഴിയാതെ ആസിഫും മറ്റൊരു കസേരയിൽ അവളുടെ അരികിൽ വന്നിരുന്നു...എന്തു ചെയ്യണം എന്നറിയാതെ....ഈ സമയം ആസിഫിനെ കാണാതെ ആസിഫിന്റെ ഉമ്മയുടെ ഫോൺ വന്നു... &nb