*🖤കാശിഭദ്ര🖤*🖋️jifnipart 5---------------------------അമ്മുവിന്റെ മറുപടി കേട്ട് ഭദ്രക്ക് ആവേശം കൂടി. കാശിയാരാണെന്ന് അറിയാൻ.\"പറ... ആരാ ഈ കാശി....\"\"അനക്കറീലെ പെണ്ണെ കാശിനാഥ് ആരാന്ന്. വല്യ ഹിന്ദി സിനിമാ നടൻ ആണ്. ഞാൻ ഇപ്പോ അടുത്ത് പോലും അയാളുടെ സിനിമ ഒന്ന് കണ്ടോള്ളൂ.\"അമ്മു വല്യ കാര്യത്തിൽ പറഞ്ഞതും ഭദ്രക്ക് കാൽവിരൽ മുതൽ ദേഷ്യം കേറാൻ തുടങ്ങി.\"ഡീ നിന്നെ ഞാൻ ഉണ്ടല്ലോ.\" എന്ന് പറഞ്ഞോണ്ട് അവളെ തലക്ക് ഒരു അടി കൊടുത്ത്.\"ന്താടി ഞാൻ പറഞ്ഞതിൽ തെറ്റ്.\" ചുണ്ട് കോട്ടി കൊണ്ട് അമ്മു ചോദിച്ചു.\"എടി കുരിപ്പേ ഞാൻ ചോദിച്ചത് നമ്മുടെ നാട്ടിൽ ഏതെങ്കിലും കാശി ഉണ്ടോ എന്നാണ്. അല്ലാതെ സിനിമ നടനെ അല്ല.\"\"നമ്മുടെ നാട