പാർട്ട് 66\"തനിക്ക് വിഷ്ണുവിനോട് ക്ഷമിച്ചുകൂടെ.....\" ഇത്തവണ കിച്ചുവാണ് അത് ചോദിച്ചത്. ചന്തു കണ്ണുകൾ തുടച്ച്ചുകൊണ്ട് അവനെ നോക്കി. ആ കണ്ണുകളിൽ നഷ്ട സൗഹൃദത്തിന്റെ ശേഷിപ്പുകൾ പോലെ ചുവപ്പുരാശി പടർന്നിരുന്നു. അപ്പോഴേക്കും അനുവും ചിത്രയും അങ്ങോട്ടേക്ക് ചായയും സ്‌നാക്സും കൊണ്ടുവന്നു.. ചന്തുവിന്റെ മുഖത്തെ ദുഃഖം അനുവിന് പെട്ടെന്ന് തന്നെ മനസിലായി. അവൾ അവനടുത്തേക്കിരുന്നു.. ചന്തു വിഭലമായി അവളെ നോക്കി ചിരിക്കാൻ ശ്രമിച്ച്ചെങ്കിലും നടന്നില്ല.. അപ്പോഴേക്കും എന്തുപറ്റിയെന്ന ഭാവവുമായി തന്നെ നോക്കുന്നവളോട് രാകി കാര്യങ്ങൾ തുറന്നു പറഞ്ഞു.അനു ഒരു നിമിഷം എന്തോ ആലോചിച