* ഭാഗം -1*പാവാടത്തുമ്പിൽ പിടിച്ചവൾ പാടവരമ്പിലൂടെ ഓടി..... തളിർത്തുനിൽക്കുന്ന നെൽപ്പാട വരമ്പിനപ്പുറം വലിയ ഗ്രൗണ്ടിൽ എത്തിയതും ...... അവിടെ ഫുട്ബോൾ കളിക്കുന്നവരിൽ ആ രണ്ടു മുഖം കണ്ട്...അവൾ ഊരയിൽ കൈകുത്തി നീട്ടി വിളിച്ചു....." ദേവേട്ടാ നിഷാദ്ക്കാ.....ദേ മധുവമ്മ വിളിക്കുന്നു....." അവളുടെ കുഞ്ഞു ഉറഞ്ഞ ശബ്ദം കേൾക്കെ കാലിനോട് ചേർന്ന ഫുട്ബോൾ മുന്നിലെ രണ്ടുപേരെയും തന്ത്രപൂർവ്വം മറികടന്ന് എതിർ വലയിലേക്കായവൻ തുറുത്തുവിട്ടു..... "ഗോൾ .."എന്ന ആർപ്പുവിളി കേട്ട് അടുത്തു നിൽക്കുന്നവന്റെ തോളിൽ തട്ടി ഗ്രൗണ്ടിൽ നിന്നും അവൻ കയറി......വിയർപ്പാൽ മുന്നിലേക്ക് ഒട്ടിനിന്ന മുടിയിഴകളെ