അമ്മാവൻ ഓടി വന്നിട്ട് എന്താ പറ്റിയെന്നു ചോദിച്ചു.... കസിൻ കാര്യം പറഞ്ഞു... അതിന് അന്ന് ഒരുപാട് ചീത്ത അമ്മാവന്റെ മകന് കേട്ടു.... ഇതെല്ലാം കഴിഞ്ഞ് നമ്മുടെ കഥ നായകൻ വീണു കിടന്ന ഞാവൽ പഴമെല്ലാം പെറുക്കിയെടുത്തു അമ്മക്ക് കൊണ്ട് പോയി കൊടുത്തു.... അമ്മ അത് നന്നായി കഴുകി..... ഒരു പത്രത്തിലോട്ട് ഇട്ടിട്ട് അതിന്റെ മുകളിൽ കുറച്ചു ഉപ്പ് വിതറി നന്നായി അത് ഇളക്കിയെടുത്തു..... ഇളക്കുമ്പോൾ ആ ഞാവലിൽ നിന്നും ഊറിവരുന്ന അതിന്റെ വെള്ളത്തിന്റെ അംശംവും കൂടെ ഞാവലിന്റെ മണവും അതോടൊപ്പം ആ ഞാവലും കാണുമ്പോൾ ഉണ്ടല്ലോ ഹോ.... വായിൽ കപ്പലോടും..... പക്ഷെ അമ്മ അത് നേരെ എടുത്തു ഫ്രിഡ്ജിലോട്ട് വെച്ചു