അവസാന ദളം അകാളിക കുറെ നാളായി ആ നാട്ടിലെത്തിയിട്ട്. അവിടം താമസിക്കുവാൻ ഉചിതമായ സ്ഥലം ആയതുകൊണ്ട് അകാളിക അവിടെത്തന്നെ താമസിക്കുവാൻ തീരുമാനിക്കുകയായിരുന്നു. അകാളികയുടെ ഗുരുവിന്റെ നിർദേശനുസരണമായിരുന്നു ഗന്ധർവ്വ പ്രീതി വരുത്തി ഒരു ഗന്ധർവനെ തന്നെ ഉപാസന മൂർത്തിയാക്കാൻ തീരുമാനിച്ചത്. അതിന് അവർ തെരഞ്ഞെടുത്ത വഴി ഇങ്ങനെയാണെന്ന് മാത്രം. ഇനി ഗന്ധർവനെ പ്രസാദിപ്പിക്കേണ്ടതായി ഉണ്ട്. അതിലേക്കുള്ള പൂജകൾക്കു വേണ്ടി അകാളിക ഒരുക്കങ്ങൾ തുടങ്ങി..കുറെ കറുത്ത വെളുത്ത പക്ഷങ്ങൾ അങ്ങനെ കഴിഞ്ഞുപോയി. അകാളികയുടെ ഒരുക്കങ്ങൾ എല്ലാം അതിന്റെ പരിസമാപ്തിയിലേക്ക് എ