കൊഴിഞ്ഞുപോയ ഇന്നലകളെയോർത്ത് പരിതപിക്കാതെനാളയുടെ വെയിൽനാളങ്ങൾക്ക് മങ്ങലേൽപ്പിക്കാതെകാലിടറാതെ, കാൽച്ചുവട്ടിലെ മണ്ണ് നഷ്ടമാവാതെനീ ഉറങ്ങുന്ന മണ്ണിനെ ചുംബിച്ച്നിന്റെ ഗന്ധമുള്ള മണ്ണിനെ കൈവെള്ളയിലൊതുക്കിതിരിഞ്ഞു നോക്കാതെ പിൻവിളിക്ക് കാതോർക്കാതെ നടന്നകലണമെനിക്ക് . . . എന്നേയ്ക്കുമായ്!അന്തിച്ചുവപ്പിന്റെ തൊടുകുറിയണിഞ്ഞ്മങ്ങിയ നിലാവിനെ ഉടലിൽ തുന്നിച്ചേർത്ത്നോവു പാകിയ ദിനങ്ങളെയോർത്ത് വിലപിക്കാതെമറ്റൊരു വേഷപ്പകർച്ചയിൽ നിറഞ്ഞാടണമെനിക്ക്!!***************- സുജ ശശികുമാർ***************