ദേവൻ ചെറു പരിഭ്രമത്തോടെ ചോദിച്ചു അതിനു മറുപടിയായി വിഷ്ണു എന്തെങ്കിലും പറയുന്നതിന് മുന്നേ മാളു അവനു മറുപടി കൊടുത്തു..പക്ഷേ അപ്പോളും അവർ അറിഞ്ഞില്ല ഇപ്പോ പറഞ്ഞത് ഒക്കെയും സത്യമാകുമെന്ന്.......തുടർന്ന് വായിക്കുക...."മാളു നീ എന്താ പറഞ്ഞത് ""ഞാൻ പറഞ്ഞത് മനസിലായില്ലേ...ഞങ്ങളുടെ സൗഹൃദത്തെ അതുപോലെ തന്നെ മനസിലാക്കുന്ന ആരെങ്കിലും വരും.. പിന്നെ ഞങ്ങളുടെ ബദ്ധത്തെ പ്രണയബദ്ധം അന്നെന്നു തെറ്റിദ്ധരിച്ചാൽ അവൻ എന്നെ അപമാനിക്കുന്നത് തുല്യമാണ്.. ഇനി അഥവാ എന്റെ ജീവിതത്തിലേക്ക് അവൻ വീണ്ടും വന്നാലും ഞാൻ സ്വീകരിക്കില്ല..കാരണം എനിക്ക് അവനെക്കാളും വലുത് എന്റെ വിച്ചു തന്നെയാ...