ഉണ്ണിയുടെ വീടെത്തിയതും അവിടെത്തെ കാഴ്ച്ച കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു....എന്ത് ചെയ്യണമെന്നറിയാതെ വേണുവും ഭാര്യയും നിന്നു....തുടർന്ന് വായിക്കുക "നന്ദാ " വേണുവിന്റെ സ്വരം കേട്ടതും അവൻ തന്റെ അച്ഛനെ തിരിഞ്ഞു നോക്കിയതും അവന്റെ മുഖത്ത് ആർക്കും മനസിലാവാത്ത ഭാവം വന്നുചേർന്നു...."വരണം.. വരണം മിസ്റ്റർ വേണുഗോപാൽ...എന്താ വൈകുന്നത് എന്ന് ആലോചിച്ചിരിക്കുക ആയിരുന്നു..""നിനക്ക് എന്താ വേണ്ടത്..." വേണു അവനോട് ദേഷ്യത്തോടെ ചോദിച്ചു...."എനിക്ക് വേണ്ടത് നിങ്ങൾക്ക് തരാൻ പറ്റോ.." ചെറു പുച്ഛത്തോടെ അവൻ തിരികെ ചോദിച്ചു..."മാളുവിനെ ആണെങ്കിൽ ഞങ്ങൾ തരില്ല നിനക്ക്... കാരണം നീ സ്വയം വേണ്ടെ