അപ്പോളാണ് അവരുടെ വീടിന്റെ മുന്നിൽ ഒരു കാർ നിർത്തിയതിന്റെ ശബ്ദം കേട്ടതും വിക്കി വീടിന്റെ പുറത്തേക്ക് ഇറങ്ങിയതും വന്നവരെ കണ്ട് അവൻ ഞെട്ടി.... തുടർന്ന് വായിക്കുക.... അവരെ കണ്ടതും വിക്കിയുടെ ചുണ്ടുകൾ മൊഴിഞ്ഞു സാറ മാത്യു എന്ന്...ശിഖയുടെ അപ്പച്ചനും അമ്മച്ചിയും..... "ചേച്ചി " എന്ന് വിളിച്ച് തിരിഞ്ഞപ്പോ കണ്ടു അവരെ തന്നെ നോക്കി നിൽക്കുന്ന ശിഖയെയും ദേവനെയും... "എവിടെയാടാ നിന്റെ അച്ഛൻ.." ദേവനോട് അയാൾ ചോദിച്ചതും ദേവൻ അകത്തേക്ക് ചൂണ്ടി കാണിച്ചു.. തന്റെ മകളെ ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കേറി ചെന്നപ്പോ കണ്ടു നിർബന്ധിച്ച് ഭക്ഷണം കൊടുക്കുന്ന വേണുവിനെയും ഭാര്യയെയും.... "ന