പാർട്ട് 1"ഹലോ അമ്മ.. ഇങ്ങനെ ടെൻഷൻ അടിക്കല്ലേ..ഞാൻ ആദ്യമായിട്ടൊന്നുമല്ല ട്ടോ ഫ്ളൈറ്റിൽ കയറണേ...ഇങ്ങോട്ട് വന്നതും ഇതേ പേടകത്തിലാ..പിന്നെ അമ്മയെന്തിനാ പേടിക്കണേ...""എന്റെ ആദു..വിമാനം പൊട്ടി വീണേക്കുമോ എന്ന് പേടിച്ചിട്ടൊന്നുമല്ല..കഥയും ബോധവും ഇല്ലാത്ത കുട്ടിയായതുകൊണ്ട് നേരത്തും കാലത്തും അവിടെ നിന്ന് ഇറങ്ങിയില്ലെങ്കിലോ എന്ന് കരുതി വിളിച്ചതാ..നിന്റെ സമയം ആവുന്നത് വരെ കാത്തു നിൽക്കാൻ ഫ്ലൈറ്റ് നിന്റെ അച്ഛൻ ശ്രീനിവാസൻ വാങ്ങിയതൊന്നുമല്ല..അതോർമ്മിച്ചിട്ടു വേണം ഓരോന്ന് ഒപ്പിക്കാൻ...""എന്റെ അച്ഛയ്ക്ക് ശ്രീമാൻ നാരായണമേനോൻ എന്ന എന്റെ അച്ചാച്ചൻ സ്ത്രീധനം ആയിട്ട്