Aksharathalukal

Aksharathalukal

അപരാജിത

അപരാജിത

5
408
Love
Summary

മഴനീർ നിറഞ്ഞു പരക്കും പ്രളയം പറയാത്ത കഥകളിൽ ചേറു പുരണ്ടും കഴുകിയും തെളിയുന്ന സ്മരണകൾ, ദർപ്പണമെന്നപോൽ വർണ്ണ മേഘങ്ങളൊഴുകും മുട്ടോളം വെള്ളത്തിൽ, തുള്ളിച്ചാടുന്ന തുമ്പിക്കൂട്ടം....കർക്കിടകം പെയ്യുന്ന കനത്ത മേഘങ്ങൾ അകലെനിന്നോടിയടുക്കുമ്പോൾ ചേമ്പിലചേർത്തു പിടിച്ചൊരാഓർമകൾ തുളുമ്പാതെ നനവിൽ കുതിരാതെ പൊതിഞ്ഞു നിന്നു..ഇരുട്ടിൽ ചാലുകീറി വെള്ളി വെളിച്ചം പകർന്നാടിയ പ്രതീക്ഷകൾ പിന്നെ ഉച്ചത്തിൽ അമറി പെരുമ്പറ കൊട്ടി പടിയടക്കുമ്പോൾ, നീറുന്ന തിരിനാളം തുപ്പുന്ന പുകച്ചുരുളുകൾ ഇത്തിരി വെളിച്ചവും മറച്ചു പിന്നെ...