നനച്ചിട്ട തുണികൾ ഉണങ്ങിയോ എന്ന് നോക്കി പെറുക്കിയെടുത്ത് തോളത്തിട്ട് അവൾ വീട്ടിൽ ഓടി കയറി. പുറകിലെ വാതിൽ പാതി തുറന്ന് പുറത്തോട്ട് നോക്കി. ആകാശം കറുത്തിരുണ്ട് ഭീതി പരത്താൻ തുടങ്ങിയിരിക്കുന്നു. കാറ്റ് വീശുമ്പോൾ വീണ പ്ലാവിലകൾ പറന്നു പറന്നു എങ്ങോട്ടുമില്ലാതെ പായുന്നു. അതിശക്തമായ മഴ ഭാരതപ്പുഴയുടെ മുകളിൽ തിമിർത്തു പെയ്യുന്നുണ്ട്. കാർമേഘങ്ങൾ മഴയെ ആവാഹിച്ച് കാറ്റിന്റെ ഗതിക്ക് അനുസരിച്ച് വീടിനോട് അടുക്കുന്നത് കണ്ടുനിൽക്കാൻ ഒരു അനുഭൂതി തന്നെയാണ്. പ്രകൃതിയുടെ സുന്ദരമായ കാഴ്ച. കാറ്റിൽ നേർത്ത മഴ കണങ്ങൾ അവളെയും സ്പർശിച്ചു തുടങ്ങിയിരിക്കുന്നു. വാതിൽ വലി