വലിയൊരു ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. കണ്മുന്നിൽ കുറ്റാ കൂരിരുട്ട്. ഒന്നും കാണാൻ വൈയ്യാ. ഞാൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിച്ചു. ആ ശ്രമങ്ങൾ വിഭലമാക്കികൊണ്ടു എന്റെ ശരീരം എന്തിലോ തട്ടി തിരിച്ചു കട്ടിലിലേക്ക് തന്നെ പതിച്ചു. ഞാൻ കൈ കൊണ്ട് ഇരുട്ടിൽ പരതി നോക്കി... എന്തോ ശക്തമായ ഒരു വസ്തു എന്റെ തൊട്ടു മുകളിലായ് ഉണ്ട്. പക്ഷേ അതെന്തെന്ന് ഒരുപിടിയും കിട്ടിയിരുന്നില്ല.. പുറത്തൊക്കെ എന്തോ ഭീകരമായ ശബ്ദങ്ങൾ കേൾക്കുന്നു.. എന്തായാലും എന്തോ അരുതാത്തതു സംഭവിച്ചിരിക്കുന്നു എന്നത് ഞാൻ തീർച്ചപ്പെടുത്തി. കുറേ നേരത്തെ ശ്രമങ്ങൾക്ക് ശേഷം ഞാൻ മനസിലാക്കി, എന്റെ മു