അപ്പയും സുനിയമ്മയും എല്ലാവരും നിർത്താതെ ഭ്രാന്തമായി എന്നെ വഴക്ക് പറയുന്നുണ്ട്. എൻ്റെ വാവയെ എനിക്ക് കാണാൻ പറ്റുന്നില്ല... എൻ്റെ കൈകളും കാലുകളും ഭയങ്കരയിട്ട് വിറകുന്നുണ്ട്... ശരീരത്തിൽ നിന്നൊക്കെ ഭയങ്കര ചൂട് പുറത്തേക്ക് വരുന്നുണ്ട്... ആരൊക്കെയോ എന്നെ തല്ലുന്നുണ്ട്... പുറമേക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ട്... ചുറ്റും ഒച്ചയും നിലവിളികളും കരച്ചിലുകളും മാത്രം... എൻ്റെ ബോധം പോകുന്നത് പോലെ... കണ്ണിലൊക്കെ ഇരുട്ട് ഇരച്ച് കേറുന്നത് പോലെ... പെട്ടന്നു ആരോ എൻ്റെ പിറകിൽ ചവിട്ടിയത് പോലെ തോന്നി ... ഞാൻ മുഖമിടിച്ച് നിലത്ത് വീണു ഒന്ന് എഴുന്നേൽക്കാൻ പോലും എനിക്കാവില്ലായിരുന