ഉറക്കത്തിലവനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ അവൻ മറ്റൊരു മനുഷ്യരൂപമായി മാറുന്നതും ആ രൂപം അവനരികിൽ വരുന്നതും പ്രഹേളികയായി അവനെ കുഴപ്പിച്ചു.വയറിന്റെ കൊതി മനസിന്റെ കൊതിയിൽ ആവേശിച്ചു സ്വപ്നമായി. കണ്ണുതുറന്നു ചുറ്റും നോക്കി, ഒരു മനുഷ്യസാമീപ്യം കൊതിച്ചു കൊണ്ട്. അതാരാണ്? തന്നെ തന്നെയാണോ കണ്ടത്? എന്നാൽ തന്റെ രൂപമല്ലല്ലോ അതിനു. തന്നെക്കൂടാതെ വേറെ ആരെങ്കിലുമുണ്ടോ ഇവിടെ? താനിതുവരെ കണ്ടിട്ടില്ലാത്ത തന്റെ യജമാനനാണോ അത്?ആഹാരം കൊതിക്കുന്ന വയറിനൊപ്പം പ്രജ്ഞയും മറ്റെന്തെല്ലാമോ കൊതിക്കുന്നുവോ?ഇരുട്ടിൽ എല്ലാ മരങ്ങളും ഒറ്റകെട്ടായി ഇരുണ്ടുനിന്നു അവനെ ഭയപ്