അവരുടെ യാത്ര നീളുകയാണ് ... കടുത്ത ക്ഷീണം താങ്കളെ ബാധിക്കുന്നുണ്ട്. എന്നാൽ അവർക്ക് അവരുടെ ലക്ഷ്യത്തിൽ എത്തിയേ മതിയാവും കാരണം ഈ യാത്ര അവളുടെ പ്രണയത്തിനു വേണ്ടിയാണ്. ഇടയ്ക്ക് പ്രിയയ്ക്ക് തൻറെ ശരീരം കുഴയുന്നതുപോലെ തോന്നും .തൻറെ ആത്മസുഹൃത്ത് രവിയുടെ കരുതൽ ആണിപ്പോൾ ഏക ആശ്വാസം .ഓരോ നിമിഷവും തൻറെ പ്രണയത്തിൻറെ അടുത്തെത്തുക എന്ന ലക്ഷ്യമേ അവൾക്കുണ്ടായിരുന്നു. യാത്രയിൽ തനിക്ക് നേരിടേണ്ടിവന്നു പ്രതിസന്ധികൾ ഒന്നും ചെറുതായിരുന്നില്ല. രവി ...സൗഹൃദത്തിൻറെ നിഷ്കളങ്കമായ ഭാവം ഈ ലോകത്ത് ഇപ്പോഴും അവശേഷിക്കുന്നു എന്ന് കാണിച്ച ഒരാൾ ... അവന്റെ സ്നേഹം താൻ നിരസിച്ചു