അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും (നിഷ്കാമകർമ്മത്തിന്റെ ആത്മാർത്ഥത) ഇന്നത്തെ ക്ലാസ് ഇനി രണ്ട് മണിക്കാണ്. മാരത്തനോട്ടം കഴിഞ്ഞ ക്ഷീണമുണ്ട്. വിശപ്പടക്കുന്നതിനേക്കാൾ ഇപ്പോഴാവശ്യം ദാഹമടക്കലാണ്. ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ ഊണ് റെഡി എന്ന ബോർഡിന് പിന്നിൽ സിംഹാസനസ്ഥനായ ഇന്നാട്ടുകാരെയെല്ലാം ഊട്ടുന്നവനാണ് ഞാനെന്ന ഗർവ്വോടെ ഇരിക്കുന്ന ഹോട്ടൽ മുതലാളിയോട് ഒരു ഗ്ളാസ് ചെറുചൂട് വെള്ളം ആവശ്യപ്പെട്ടു. എന്തിനിത്ര വെപ്രാളമെന്ന ആത്മഗതത്തോടൊപ്പം അയാൾ നൽകിയ ചൂടുവെള്ളം വാങ്ങി ഒറ്റവലിക്ക് കുടിച്ചു, ചൂടിന്റെ കടുപ്പം പോലുമറിയാതെ. ക്ഷീണം പതുക്കെ കുറഞ്