ഇത്ര സ്വാതന്ത്ര്യത്തോടെ എന്നോട് ഇടപെടാൻ ഇവൾ ആരാണ്? ആ ചോദ്യം മനസിലുറഞ്ഞു പോയതല്ലാതെ പുറത്തുവരാൻ മനസുകൊണ്ട് കൗമാരം വിടാത്ത എൻ്റെ നവയൗവ്വനം ഒരുമ്പെട്ടില്ല. ബസ്റ്റോപ്പിൽ നിന്നും കുറച്ച് മുന്നോട്ടു നടന്നു. ഇടത്തേക്കു തിരിഞ്ഞു ഒരു നൂറു മീറ്റർ നടന്നു. നശിച്ചു തുടങ്ങിയ ഒരു പാർക്ക് കണ്ടു. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടക്കുന്നു. എല്ലാവർക്കും സ്വാഗതം എന്ന് പിറുപിറുക്കുന്ന പോലെ പൊളിഞ്ഞു വീഴാറായ ഇരുമ്പു ഗേറ്റ് കാറ്റിലാടി പറഞ്ഞു. പണ്ടെന്നോ കുട്ടികളോട് കലപിലകൂടിയ ഓർമ്മകൾ കാറ്റിലാടുന്ന മരച്ചില്ലകളോട് ഏറ്റുപറഞ്ഞു വിലപിക്കുന്ന ഇളകി വീഴാറായ കളിയന്ത