\" അച്ചു നാൻ അല്ല ചെറിയച്ഛനാ \" പുറത്ത് നിന്നും അകത്തേക്ക് വന്ന് ദേഷ്യത്തോടെ രണ്ട് പേരെയും നോക്കുന്ന അർജുനോട് യദ്രി പറഞ്ഞു,,,\" ഞാനോ ??? \" - അഭി അഭി അത്ഭുതത്തോടെ ചോദിച്ചതും,,,\" മ്മ് ചെറിയച്ചനല്ലേ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ട് എന്നെ ഇട്ട് ഓടിച്ചത് അപ്പോഴല്ലേ ഈ ബൗള് തറയില് വീണത് \"\" ഡാ ഞാൻ ഓടിച്ചതല്ലേ ഉള്ളൂ നിന്നെ തള്ളിയിട്ടൊന്നും ഇല്ലല്ലോ \"\" തള്ളിയിടുന്നെ എന്തിനാ ഓടിച്ചില്ലേ അതുകൊണ്ടല്ലേ ഞാൻ ഇതിൽ തട്ടിയെ അപ്പോഴല്ലേ ഇത് വീണേ \" തറയിൽ ചിന്നി ചിതറി കിടക്കുന്ന ബൗളിലേക്ക് കൈ ചൂണ്ടികൊണ്ട് യദ്രി പറഞ്ഞിട്ട് അഭിയ