Aksharathalukal

Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

5
573
Suspense Drama Detective Tragedy
Summary

ഭാഗം 10 വൈകുന്നേരം ആശുപത്രിയിൽ നിന്നിറങ്ങുന്നതിനു കുറച്ച് മുമ്പുമാത്രമാണ് ബാസ്റ്റിൻ എഴുതിയ പുതിയകഥ ഡോക്റ്റർ മിഥുനെ ആവർത്തനവായനയുടെ കൈവിലങ്ങിൽ പൂട്ടിയത്. വരികൾക്കിടയിൽ എവിടെയെങ്കിലും ബാസ്റ്റിന്റെ ഗതകാലത്തിലെ ആരോഗ്യമുള്ള ഒരു മനസോ ജീവിതമോ തുറന്നു കാണാനായൊരു താക്കോൽ തന്റെ വായനയിൽ തടയുന്നതിനായി ബാസ്റ്റിൻ തീർത്ത അക്ഷരാശയത്തിൽ ഡോക്റ്റർ മിഥുൻ മുങ്ങിത്തപ്പി. ശ്വാസമേറെപിടിച്ചു നീന്തി പരതികഴിഞ്ഞൊടുവിൽ കൈയിൽ തടഞ്ഞതുമായി മുകളിലെത്തി ഉഗ്രശ്വാസം വലിച്ച് നോക്കിയപ്പോളാണറിഞ്ഞത് കരഗതമായതു പാഴ്വസ്തുവായിരിന്നുവെന്നു. പതിവ് പോലെ തുറക്കാത്ത മനസിന്റെ വാത