ഫൊബ്ജിഖായിലെ കൊക്കുകൾഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് സുന്ദരഗ്രാമമായ ഫൊബ്ജിഘ.മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്നപ്രദേശം..ഉരുളൻകിഴങ്ങും,ടേർണിപ്പും(വലിയവെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും,കാബേജും, ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം.ടൂറിസ്റ്റുകൾ ഇഷ്ടപ്പെടുന്ന ഹിൽസ്റ്റേഷൻ.റഷ്യയിലെ സൈബീരയിൽനിന്ന് കറുത്തകഴുത്തുള്ള കൊക്കുകൾ (Black neckedCranes)ദേശാടനത്തിനെത്താറുണ്ടിവിടെ.എല്ലാ ശീതകാലത്തും അവരെത്തും.മാർച്ച് മാസത്തിൽ തിരിച്ച് പേകും.നല്ലഗ്രൂപ്പ് ഡാൻസുകാരാണ് ഈ കൊക്കുകൾ!ഗ്രാമീണ ജീവിതവുമായി ഒത്തിണങ്ങിയ ഈപക്ഷികളെ ആരും ഉപദ്രവി