പഴയ തലമുറകൾ, വേനലിൽ മാവിലകൾ, അക്ഷിക്ക് മുന്നിലൂടെ എത്ര എത്ര ഉണങ്ങി കടന്നുപോയി. വർഷപ്പരീക്ഷ കഴിഞ്ഞതുമുതൽ എന്നും കുട്ടികളുടെ കളിത്തട്ട് തന്നെയാണ് എന്റെ പടർന്നു കിടക്കുന്ന തണൽ മുഴുവനും.അരുകിൽ, തൊട്ട് ചേർന്ന് കിടക്കുന്ന താമരപ്പൊയ്കയിൽ നിന്നുള്ള തണുത്ത വെള്ളവും, എങ്ങും വാസന നിറക്കുന്ന, അടർന്നു വീഴുന്ന എന്റെ തേൻമാമ്പഴങ്ങളുമാണ് ഇവരുടെ പ്രധാന ഭക്ഷണം.ഓണനാളുകളിൽ കെട്ടുന്ന ഊഞ്ഞാലിന്റെ, കൂട്ടുകുടുംബത്തിന്റെ ഒത്തുചേരലിന്റെ ബഹളം പറയാതെ വയ്യ. അതിൽ, പലദിവസങ്ങളും നിശബ്ദമായി രാത്രി വൈകുവോളം എന്റെ അടുത്തിരുന്നു, മാമ്പൂക്കളുടെ സ്പർശനമുള്ള, ഇലച്ചാർത്തിളക്കുന്