വാതിൽക്കൽനിന്ന് സോജയുടെ മറുപടികേട്ട് അവർ അവിടേക്ക് നോക്കി... ആ സമയം അവളുടെ മുഖത്ത് ഭയമാണോ എതിർപ്പാണോ എന്ന് മനസ്സിലാവാതെ അവളെ സൂക്ഷിച്ചുനോക്കിയവർ... \"നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു... ശ്യാമേട്ടനെപ്പോലെ ഒരാളെ കിട്ടുന്നത് ഏതൊരു പെണ്ണിന്റേയും ഭാഗ്യമാണ്... പക്ഷേ ആ ഭാഗ്യം എനിക്ക് ചേരില്ല... ഞാനും അമ്മയും ഇവിടെ വന്നത് മറ്റൊരു ലക്ഷ്യവുമായാണെന്ന് അമ്മാവന് അറിയുന്നതല്ലേ... ആ ലക്ഷ്യം നിറവേറട്ടെ... തെറ്റാണ് എന്ന് അറിയാമായിരുന്നിട്ടും വലിയൊരു തെറ്റിന് കൂട്ടുനിന്നുപോയവളാണ് ഞാൻ... അതിനെനിക്ക് പ്രായശ്ചിത്തം ചെയ്യണം.. അതുകഴിഞ്ഞേ എന്നെപ്പറ്റി ഞാൻ ചിന്തി