Aksharathalukal

Aksharathalukal

വേനലിൽ തനിയെ

വേനലിൽ തനിയെ

0
486
Love Inspirational Classics
Summary

വേനലിൽ തനിയെ--------------------ചക്രവാളത്തെ പുല്കുമീ മരച്ചില്ലയിൽ ഞാനിന്നേകനായ്,കൂട്ടുപക്ഷികൾ ഈ മരം വിട്ടു ദൂരെ ദൂരെ പറന്നുപോയ്!അങ്ങകലെക്കിനാക്കൾ തീർത്തൊരുഏദനിലേക്കിന്നകന്നുപോയ്!വേനലിൽ കത്തി വാടി നില്ക്കുമീമാമരക്കൊമ്പിൻ ചുറ്റിലുംകണ്ടിടുന്നുഞാനുഗ്രരൂപിയായ്നൃത്തമാടും മൃഗതൃഷ്ണകൾ!എന്തുകൊണ്ടോ കഴിഞ്ഞതില്ലെന്റെപഞ്ജരം വിട്ടു പോകുവാൻ!എന്തു കൊണ്ടോ കഴിഞ്ഞതില്ലൊരുശാദ്വല സ്വപ്നം കാണുവാൻ!പറ്റുമെങ്കിലെൻ രക്ത ബിന്ദുവാൽപുൽക്കൊടിക്കുണർവേകുവാൻ!അന്ത്യയാമത്തിൻ കാലടിയൊച്ചകാത്തിരിക്കുന്നീ ചില്ലയിൽ!