പറ്റിക്കൽ ഒരു ജീവിത ശൈലി ___________ അയാൾ ഒരു ട്രെയിനിങ് പ്രോഗ്രാമിൽ വച്ചാണ് ആ സ്ത്രീയെ കണ്ടുമുട്ടിയത്. അവർ ഇരുവരും അധ്യാപകർ ആയിരുന്നു. അയാൾ ആയിരുന്നു ആ ട്രെയിനിങ്ങിന്റെ മോഡറേറ്റർ. അയാൾ ആ പരിപാടിക്ക് വൈകിയാണ് എത്തിയത്. ഉദ്ഘാടനം വേളയിൽ പരിപാടിയുടെ വിശദാംശങ്ങൾ പറയാൻ അയാളെ അധ്യക്ഷൻ ക്ഷണിച്ചു . ആദ്യം അയാൾ വൈകിയതിന് ക്ഷമാപണം നടത്തിയ ശേഷമാണ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചത് . വൈകാനുള്ള കാരണം അയാൾ വിശദീകരിച്ചു."പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ പരിപാടിക്ക് എത്താൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു..വൈകുവാനുള്ള കാരണം മറ്റന്നാൾ എന്റെ വീടി