പകലിന്റെ ഒടുക്കമായി നാളെ വീണ്ടും ഉദിച്ചുയരുമെന്ന് വിശ്വാസത്തോടെ.. ഓരോ അസ്തമയവും.. ഓരോ അസ്തമയവും എന്നിൽ വിരിയുന്നത് നിന്റെ ഓർമ്മകളുടെ ഉദയവും പേറിയാണ്. ഓരോ രാത്രിയും ഞാൻ ഒരു യാത്ര പോകുന്നു, നീ തന്ന നല്ല നിമിഷങ്ങളെ കൂട്ടുപിടിച്ച്. പകലിന്റെ ഇടവേളകളിൽ, ഞാൻ എന്നിലേക്ക് മടങ്ങുന്ന അസ്തമയത്തിൽ.. ചുവപ്പിന്റെ നിറം കൂടുതലാണ്.. നിന്റെ കവിളിൽ വിരിയുന്ന നാണത്തിന്റെ ചുവപ്പു പോൽ.. എന്റെ ഉള്ളിൽ നിനക്കായി മാത്രം ചുവപ്പ് പടരുന്ന ഓർമ്മകൾക്ക് ഇന്നും പകലിന്റെ എരിയുന്ന നിറമാണ്.