കാക്കപറഞ്ഞ കഥ(കഥ)നാളെ രാവിലെ മുതൽ ഞങ്ങൾക്ക് തിരക്കാണ്.നാളെയാണ് കർക്കിടക മാസത്തിലെ കറുത്ത വാവ്. പിതൃക്കൾക്ക് ബലിതർപ്പണം ചെയ്യുന്ന ദിവസം.ബലിയിടുന്ന എല്ലായിടത്തും ഞങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണം.ഞങ്ങൾ വെറും കറുത്ത പക്ഷികൾ ആണെന്നും വൃത്തി ഇല്ലാത്തവരാണന്നും നിങ്ങൾ മനുഷ്യർ പറയും.പക്ഷേ നിങ്ങളേക്കാൾ വൃത്തിയുള്ളവരാണ് ഞങ്ങൾ! എവിടെ വെള്ളം കണ്ടാലും ഞങ്ങൾ കുളിച്ച് വൃത്തിയായി നടക്കും.എന്നും രാവിലെ ഞങ്ങൾ നിങ്ങളുടെ വീട്ടു വളപ്പിൽ വന്ന് നിങ്ങളെ വിളിക്കാറുണ്ട്.അപ്പോഴൊക്കെ നിങ്ങൾ ഞങ്ങളെ എറിഞ്ഞ് ഓടിക്കുന്നു.സത്യത്തിൽ ഞങ്ങൾ രാവിലെ നിങ്ങളുടെ വീട്ടിൽ വ