"ദിനേശേട്ടാ....."എന്ന നീട്ടിയ വിളി കേട്ടായിരുന്നു അന്ന് ഞാൻ ഉണർന്നത്. തലേ ദിവസം രാത്രി ഒട്ടും ഉറങ്ങിയില്ല, മനസ്സിലൂടെ കടന്നു പോവുന്നത് ഒട്ടനവധി കാര്യങ്ങളും. എന്തായാലും തീരുമാനങ്ങൾ എടുത്തു ഇനി അത് അവളെ പറഞ്ഞു മനസിലാക്കണം. പക്ഷേ എന്തെന്നില്ലാത്ത ഒരു ഭയം മനസ്സിനെ വല്ലാതെ അലട്ടുന്നു. പതിവുപോലെ നല്ല ചൂടുള്ള ചായയുമായി നിറഞ്ഞ പുഞ്ചിരിയോടെ അവൾ എന്റെ അരികിൽ എത്തി. അവളെ കണ്ടതും മനസ്സ് ഒന്നു പിടഞ്ഞു പക്ഷേ പൂർവാധികം ശക്തിയോടെ ഉറച്ച തീരുമാനത്തോടെ അവളോട് സംസാരിക്കാൻ എന്റെ മനസിനെ ഞാൻ പ്രാപ്തനാക്കി. എനിക്കരികിൽ, ഞങ്ങൾ ഒരുപാടു കാലം കാത്തിരുന്നു കിട്ടിയ ഞങ്ങടെ കണ്