അവന്‍ മുറിയിലെത്തി ബെഡ്ഡില്‍ ഇരുന്നു. എന്തോ ആലോചിച്ചെന്ന പോലെ അവന്‍ മുറിയാകെ അന്വേഷിച്ച് അയാളുടെ ചിത്രം വരച്ച പേപ്പര്‍ കണ്ടെത്തി.പിറ്റേന്നു രാവിലെ അവന്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവനെ കണ്ടതും പ്രവീണിൻ്റെ മുഖത്തു ഒരു താൽപ്പര്യക്കുറവ് നിഴലിച്ചു.\"ഇന്നലെ ആരെങ്കിലും മരിച്ചോ എന്നറിയാന്‍ വന്നതാണോ?\"\"അല്ല.\"\"ട്രെയിന്‍ എല്ലാം കറക്റ്റായി ഓടുന്നുണ്ട്. ഇനിയും സംശയം ഉണ്ടെങ്കിൽ അവിടെ ഒരു ബോർഡ് വച്ചിട്ടുണ്ട് അതു നോക്കിയാൽ ട്രെയിൻ ടൈമിംഗ് ഒക്കെ അറിയാൻ പറ്റും.\"\"ഞാന്‍ അതിനല്ല വന്നത്, സാര്‍ ഇതു ഒന്നു നോക്കിയേ. ഇതു പോലൊരാളെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?\"പ്രവീൺ കട