തെരുവിന്റെ സന്തതിഅകലെ സന്ധ്യ, സന്ധ്യയുടെ തുടുപ്പിൽ സ്വയം മറന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. അവയ്ക്ക് മുകളിലൂടെ ചേക്കേറാൻ തിടുക്കം കൂട്ടുന്ന പക്ഷികൾ.സന്ധ്യയുടെ മുഖം വികൃതമായി, കരിമ്പടം വാരിച്ചൂടി കാവൽക്കാരനായി ഇരുട്ട് വന്നെത്തി.എങ്ങും കട്ടപിടിച്ച ഇരുട്ട് , രാപ്പാടികളുടെ സംഗീതത്തിൽ ലോകം ഉറക്കത്തിന്റെ പിടിയിലമർന്നു.രാപ്പാടികളുടെ സംഗീതം നേർത്തു വന്നു എങ്ങും നിശബ്ദത തളംകെട്ടി.നിശബ്ദതയെ വകവെക്കാതെ അവൾ പാഞ്ഞു , ഇരുട്ടിൽ തട്ടിമറിഞ്ഞു വീണു. വീണ്ടും എഴുന്നേറ്റു എങ്ങോട്ടെന്നില്ലാതെ ആരുമറിയാതെ ലക്ഷ്യമില്ലാതെ അവൾ പാഞ്ഞു.കുന്നും മലയും പുഴയും പാടങ്ങളു