വീട്ടിൽ നിന്നും ഇത്രയും ദൂരം മനസ്സിലെ പകയാണ് തന്നെ എത്തിച്ചത്, യാത്രയിൽ ഉടനീളം ആ കനൽ ഊതി കത്തിക്കുകയായിരുന്നു താൻ.പക്ഷേ, ആ ഇരുട്ടിൽ, തനിച്ചിരിക്കുന്ന തന്റെ അടുക്കലേക്ക്, നീല വസ്ത്രവും, കയ്യിലെ ടോർച്ചും പിടിച്ച് അയാൾ വരുന്ന വരെ...!\"എന്താ കുഞ്ഞേ, ഇനി പുലർച്ചക്ക് തിരുവനന്തപുരം വണ്ടിയേ ഉള്ളു, എങ്ങോട്ട് പോവാനാ?\" അയാളുടെ ചോദ്യവും തന്നെ രോഷം കൊള്ളിച്ചതെ ഉള്ളു.\"അതറിഞ്ഞിട്ട് നിങ്ങൾക്കെന്താ എന്ന് മനസ്സിൽ ചോദിച്ച് കൊണ്ട്, \"ആ ഏട്ടാ, ഞാൻ വന്ന ബസ്സ് ഇവിടെ എത്താൻ കുറച്ച് വഴുകി, ഇനിപ്പോ പുലർച്ച ഉള്ള വണ്ടിക്ക് പോവാം.\" എന്ന് പറഞ്ഞ് അയാളിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിലും