Aksharathalukal

Aksharathalukal

ഇരുട്ടിന്റെ മകൾ

ഇരുട്ടിന്റെ മകൾ

5
425
Drama
Summary

      പകൽ മുഴുവൻ മരുഭൂമിയിൽ നടക്കുകയായിരുന്ന അയാൾ, രാത്രി ശത്രുതയോടെ സമീപിച്ചപ്പോൾ, ഇലകൾകൊണ്ടുണ്ടാക്കിയ ഒരു കുടിലിൽ അഭയം കണ്ടെത്തി. കുടിലിൽ അവളുണ്ടായിരുന്നു; ഉടമസ്ഥ. അയാൾ അകത്തു കയറിയപ്പോൾ അവൾ ചോദിച്ചു: നീ ആരാണ് എതിനിവിടെ വന്നുഞാനൊരു യാത്രക്കാരൻ. അയാൾ പറഞ്ഞു. പുറത്തു വളരുന്ന ഇരുട്ടും, മണൽക്കാറ്റും എനിക്കെതിരാണ്. ഞാനീ രാത്രി ഇവിടെ താമസിക്കട്ടെ? നീ ദുഃഖിക്കും. അവൾ പറഞ്ഞു. എനിക്കും ഈ കുടിലിന്നും ഇരുട്ടിലേ നിലനില്പ്പുള്ളു. പകൽ, സൂര്യവെളിച്ചത്തിൽ ഞാൻ ഇല്ലാതാകും. ഈ കുടിലും, നീ കൂടുതൽ ഏകനാവും.സാരമില്ല. ഞാൻ എന്നും ഏകനായിരുന്നു. അവളുടെ ദേഹത്തിന്റെ ഊഷ്മാവ്