എന്നിട്ട് അവർ ആ കുറ്റം അവർ എന്റെ തലയിൽ കെട്ടിവെച്ചു .വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി . എത്ര നിസാരമായിട്ടാണ് അവർ ആ കുറ്റം എന്റെ മേൽ ചുമത്തിയത് .ആകുറ്റം ചെയ്ത് ഞനാണെന്നു വരുത്തി തീർക്കാൻ എനിക്കെതിരെ തെളിവുകൾ നിരത്തി.ഞാൻ കണ്ടിട്ടുപോലുമില്ലാത്തവർ എനിക്കെതിരെ സാക്ഷി പറഞ്ഞു . അങ്ങനെ ചെയ്യാത്ത കുറ്റത്തിന് കോടതി എന്നെ കുറ്റവാളിയാക്കി ജയിലിലോട്ടയച്ചു . കോടതിക്ക് വലുത് തെളിവുകളാണല്ലോ .എല്ലാവരുടെ മുന്നിലും ഞാൻ തെറ്റുകാരനായി . ആ സമയത്ത് എന്റെ ഏക ആശ്വാസം ജാൻസിയുടെ അമ്മയും അനിയനും എനിക്കൊപ്പം നിന്നുഎന്നതാണ് .അവർ