ഓരോന്നും ആലോചിച്ചു കിടന്നപ്പോൾ ഉറങ്ങാൻ ഒരുപാട് വൈകി. അതുകൊണ്ട് തന്നെ പിറ്റേദിവസം ഹോസ്പിറ്റലിൽ പോകൻ ലേറ്റ് ആയി.ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെയുള്ള സഹപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനെ അവൾക്ക് നേരം ഉണ്ടായിരുന്നുള്ളു.എതിരെ നിൽക്കുന്നവന്റ മനസ്സ് മസ്സിലാക്കി പെരുമാറാൻ ഇവരൊക്കെ എന്നാണാവോ പഠിക്കുക. എല്ലാവരും ജിഷയെ മാത്രം കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത് .യാഥാർഥ്യം തെളിയും വരെ അത് സഹിച്ചല്ലേ പറ്റു . മറ്റുള്ളവരുടെ വായടപ്പിക്കാൻ നമ്മളെ കൊണ്ട് പറ്റില്ലല്ലോ. അന്നേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു മോളിച്ചേച