എന്റെ കൂപ്പയിൽ ആരുമില്ലാത്തത് പോകെ പോകെ ബോറടിക്കു ചെറിയ സാധ്യത ഉളവാക്കുന്നതായി തോന്നി. എങ്കിലും എനിക്കു ഞാൻ തന്നെ കമ്പനി കൊടുത്ത് ഏറെക്കുറെ അഡ്ജസ്റ്റ് ചെയ്തു...ഒറ്റക്കിരുന്നു പാട്ടുപാടൽ ആയിരുന്നു മെയിൻ പരുപാടി.ഇതിനിടയിൽ എപ്പഴോ ഉറക്കം ഞാനുമായി കമ്പനി കൂടി ഒന്നു ചെറുതായി മയങ്ങി. ഉറക്കം ഉണർന്നപ്പോൾ പാടിയ പാട്ടിന്റെ ബാക്കി മനസ്സിൽ ഞാനറിയാതെ തന്നങ്ങു വന്നു അത് അതിലും വേഗത്തിൽ വായിലും വന്നു.പാടിക്കൊണ്ടു കിടന്നിടത്തുന്നു ഒന്നു തിരിഞ്ഞതും എന്നെ ഒരു ഞെട്ടലോടെ നോക്കുന്ന രണ്ടു കണ്ണുകൾ. നാണമാണോ ചമ്മലാണോ ഏതു വികാരമാണെന്ന് പറയാനറിയില്ല...പിന്നെ നിമിഷ നേ