രേഷ്മയുമായി സംസാരിച്ചതിന് ശേഷം പ്രവീൺ കോളേജിലെ മെൻസ് ഹോസ്റ്റലിലേക്ക് പോയി.അവിടത്തെ വാർഡനെ കാണുകയും ജോണിനെ കുറിച്ചുള്ള ഡീറ്റെയിൽസ് ചോദിച്ചറിയുകയും ചെയ്തു .അതുകഴിഞ്ഞു ജോണിന്റെ റൂമിലേക്ക് പോയി, ജോണിന്റെ റൂം മേറ്റുമായി സംസാരിക്കുന്നു. \"എന്താ തന്റെ പേര് \"\"സച്ചിൻ\"\"ഈ റൂമിൽ താനും ജോണും മാത്രമാണോ \"\"അല്ല, വേറെ രണ്ടു പേരുകൂടി ഉണ്ട്. \"\"ജോണുമായി കൂടുതൽ അടുപ്പമുള്ളത് തനിക്കാന്നാ വാർഡൻ പറഞ്ഞത് \"\'അതേ സാർ \"\"ജോൺ ഇവിടെ ഇല്ല, വീട്ടിലേക്ക് പോയെന്നാണ് വാർഡൻ പറഞ്ഞത്. ശെരിയാണോ \"\"അതേ സാർ, അമ്മക്ക് സുഖമല്ലെന്നു പറഞ്ഞാണ് പോയത്.\"\"പോയിട്ട് എത്ര ദിവസമായി \"\"രണ്ടു മൂന്നു