ഇനിയെന്നു,മോമലേ കൂട്ടായിരുന്നിടാം, കുടിലൊന്നു കെട്ടി ഞാൻ തുണയായിരുന്നിടാം. ദുഃസ്വപ്ന ചിത്രമായ് പൊയ്പ്പോയ നാളുകൾ, സർവ്വം മറന്നു നീ ചാരേയണയുകിൽ! ദേവിയാ,യെന്നുടെ ഹൃദയശ്രീകോവിലിൽ, പ്രണയാക്ഷരമന്ത്രങ്ങ- ളുരുവിട്ടു നിന്നിടാം! വേട്ടയാടീടുന്ന ഭീതിദരാവുകൾ, സാന്ത്വനക്കൈകളാൽ ദൂരവേ മായ്ച്ചിടാം! ചന്ദനപ്പൂവുടൽ തംബുരു തന്ത്രികൾ, എൻ വിരൽത്തുമ്പിനാൽ ശ്രുതികളായുണർത്തിടാം! സുഖമുള്ള കനവുകൾ കണ്ടുറങ്ങീടുവാൻ, വിതുമ്പും വിഷാദത്തിൻ മാറ്റൊലിയായിടാം! എന്നാത്മനൊമ്പരം തുടിതാളഗീതമാ- യിനിയെന്നുമീ,ജന്മ- മർച്ചനയായിടാം..! ✍️ഷൈലാ ബാബു©