ചുമന്ന കനലിന്റെ മുകളിൽ ഇരുമ്പുഗ്രില്ലിന്റെ അകത്തിരുന്ന കോഴിക്കാലുകൾ വെന്തുവന്നു . പുറത്തു മഴ തകർക്കുകയാണ് . ഇടക്കിടയ്ക്ക് വീശുന്ന കാറ്റിൽ തെറിച്ചുവരുന്ന മഴത്തുള്ളികൾ പഴുത്തിരിക്കുന്ന കൽക്കരി അടുപ്പിൽ വീണു ആവിയായി പൊങ്ങി . കരിയാതിരിക്കുവാൻ ഗ്രില്ല് മറിച്ചുവയ്ച്ചു . കൂടെ ചെറിയ ബ്രെഷ് കൊണ്ട് ഒലിവു എണ്ണ തേയ്ച്ചു കൊടുത്തു . എണ്ണയും കോഴിയുടെ നെയ്യും താഴത്തേയ്ക്ക് പതിക്കുമ്പോൾ കനലുകളിൽ തീയാളി കെട്ടു .മേശമേൽ ഇരിക്കുന്ന വയസ്സൻ സന്യാസിയുടെ തല തിരിച്ച് ഉള്ളിലെ ദ്രാവകം ഗ്ലാസ്സിലേയ്ക്ക് പകർന്നു . ഇരുണ്ട് ചുമന്ന ഇളം വെട്ടത്തിൽ തിളങ്ങുന്ന സന്യാസി കുളിർമയു